VICTERS ONLINE

വീഡിയോ ക്ലാസ്സുകള്‍ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

Tuesday, 18 September 2012

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി


ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തില്‍ 1939-40 ല്‍ "സി. . നായര്‍ ഹൈസ്കൂള്‍" എന്ന പേരില്‍ മദിരാശി സംസ്ഥാനത്തില്‍, മലബാര്‍ ജില്ലയില്‍ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടര്‍ച്ചയാണ് പട്ടാമ്പി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനം.

1948 മാര്‍ച്ച് മാസത്തില്‍ മദിരാശി സര്‍ക്കാര്‍ സി. . നായര്‍ ഹൈസ്കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. തുടര്‍ന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂണ്‍ മാസത്തില്‍ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണല്‍ ഹൈസ്കൂള്‍ " എന്ന പേരില്‍ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാര്‍ ഡിസ്ടിക് ബോര്‍ഡ് ഏറ്റെടുത്തു. തുടര്‍ന്ന് " ഡിസ്ടിക് ബോര്‍ഡ് ഹൈസ്കൂള്‍ " എന്നറിയപ്പെട്ടു. 1957 ല്‍ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതല്‍ " ഗവ.ഹൈസ്കൂള്‍, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ല്‍ അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍ ആരംഭിക്കുകയും " ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി " എന്ന പേരില്‍ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.

. എം. എസ്. നമ്പൂതിരിപ്പാട്, . പി. ഗോപാലന്‍ തുടങ്ങിയ മപാപുരുഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍. കെ. എന്‍. എഴുത്തച്ഛന്‍ , എം.ടി വാസുദേവന്‍ നായര്‍ എന്നീ പ്രഗദ്ഭമതികള്‍ ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ ലോകത്തിലെ പലപല രംഗങ്ങളില്‍ സമര്‍ത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.
                             STAFF PHOTO ON 27.03.2013

No comments:

Post a Comment